ശ്രീജിത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റും സമരപന്തലില്‍

തിരുവനന്തപുരം: ശ്രീജിവിന്‍റെ  മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ സന്തോഷ് പണ്ഡിറ്റും. സമരപന്തലിലെത്തി ശ്രീജിത്തിനെ സന്ദര്‍ശിച്ചുകൊണ്ടാണ് സമരത്തിന് സന്തോഷ് പണ്ഡിറ്റ് പിന്തുണ നല്‍കിയത്.

Image may contain: 4 people

അപാരമായ ക്ഷമയും,സഹന ശക്തിയും കാണിക്കുന്ന ശ്രീജിത്തിനും അമ്മക്കും ഈ സമരം ഒരു വീജയത്തില്‍ എത്തിക്കുവാന്‍ സാധിക്കട്ടെ എന്നു ആശംസിക്കുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇനിയും ഈ നാട്ടില്‍ നടക്കുന്ന നീതിക്കൂ വേണ്ടിയുള്ള എല്ലാ സമരത്തിലും, ഞാനും സാധാരണക്കാരുടേയും, പാവപ്പെട്ടവരുടേയും കൂടെ ഉണ്ടാകും. എന്നാലാകുന്ന സകല സഹായങ്ങളും ചെയ്തു തരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Image may contain: 7 people, people smiling, people sitting and child

 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

തിരുവനന്തപുരത്ത് നിരാഹാര സമരം തുടരുന്ന ശ്രീജിത്തിനെ കാണുവാനും, അഭിവാദൃം അര്‍പ്പിക്കാനും ഞാന്‍ നേരില്‍ ചെന്നു. Bangalore, Mysore ഭാഗങ്ങളിലെ ‘ഉരുക്കു സതീശന്‍’ സിനിമയുടെ shooting തല്കാലം മാറ്റി വെച്ചാണ് ചെന്നത് ..
ശ്രീജിത്തിനും അമ്മക്കും കുറേ നല്ല നിമിഷങ്ങള്‍ നല്കുവാന്‍ സാധിച്ചു എന്നു കരുതുന്നു.. അവരെ സന്തോഷിപ്പിക്കുവാനും,ആശ്വസിപ്പിക്കുവാനും ഞാന്‍ maximum ശ്രമിച്ചു.

അപാരമായ ക്ഷമയും,സഹന ശക്തിയും കാണിക്കുന്ന ശ്രീജിത്തിനും അമ്മക്കും ഈ സമരം ഒരു വീജയത്തില്‍ എത്തിക്കുവാന്‍ സാധിക്കട്ടെ എന്നു ആശംസിക്കുന്നു. കുറച്ചു സമയം അവരോടൊപ്പം ഞാന്‍ ചെലവഴിച്ചു. ഇരുവരും എന്നോട് കുറെ നേരം സംസാരിച്ചു.

ഈ സമരത്തിനു കട്ടക്കു support ചെയ്യുന്ന Facebook കൂട്ടായ്മക്കും, justice for sreejith forum ത്തിനും, മറ്റു സാധാരണണക്കാര്‍ക്കും നൂറു കോടി അഭിവാദൃങ്ങള്‍. പ്രമുഖനല്ല എന്ന ഒരൊറ്റ കാരണത്താല്‍ നാം ആരേയും ഒറ്റപ്പെടുത്തരുത്.

ഇനിയും ഈ നാട്ടില്‍ നടക്കുന്ന നീതിക്കൂ വേണ്ടിയുള്ള എല്ലാ സമരത്തിലും, ഞാനും സാധാരണണക്കാരുടേയും, പാവപ്പെട്ടവരുടേയും കൂടെ ഉണ്ടാകും..
എന്നാലാകുന്ന സകല സഹായങ്ങളും ചെയ്തു തരുന്നതാണ്.

നമ്മുക്ക് വേണ്ടത് social media യില്‍ മാത്രം ഒതുങ്ങുന്ന വിപ്ലവങ്ങളല്ല. മറിച്ച്‌ മണ്ണില്‍ ഉറച്ച കാല്‍ വെച്ചു നടത്തുന്ന ഇതു പോലുള്ള വിപ്ലവങ്ങളാണ്.

prp

Related posts

Leave a Reply

*