
തൃക്കുന്നപ്പുഴ: മണല്‍ കടത്തുസംഘവും െപാലീസും തമ്മിലുണ്ടായ വാക്തര്‍ക്കം കലാശിച്ചത് കൈയേറ്റത്തില്‍ . സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.
തൃക്കുന്നപ്പുഴ പാനൂര്‍ വളവനാട് ഷാനവാസിനെയാണ്(34) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി പാനൂര്‍ ചേലക്കാട് ഭാഗത്തായിരുന്നു സംഭവം നടന്നത് .അനധികൃതമായി മണ്ണെടുക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എത്തിയ െപാലീസ് പിടികൂടുമെന്നായതോടെ സംഘം െപാലീസുമായി വാക്തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതോടെ സ്റ്റേഷനില്‍നിന്ന് കൂടുതല്‍ െപാലീസ് സ്ഥലത്തെത്തി.ഇതോടെ സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ മണല്‍ നിറച്ച പെട്ടിവണ്ടിയുമായി രക്ഷപ്പെട്ടു. ഇവരുടൈതന്ന് കരുതുന്ന രണ്ട് ബൈക്കും െപാലീസ് പിടികൂടിയിട്ടുണ്ട്.
