കല്യാശ്ശേരിയിലെ എ.ടി.എം കവര്‍ച്ച:​ പ്രതികള്‍ ഹരിയാനയില്‍ പിടിയില്‍

കണ്ണൂര്‍: കല്യാശ്ശേരിയില്‍ എ.ടി.എമ്മുകള്‍ തകര്‍ത്ത്​ 25 ലക്ഷം കവര്‍ന്ന കേസിലെ പ്രതികള്‍ ഹരിയാനയില്‍ പിടിയില്‍. ഹരിയാനയിലെ മേവാത്ത് സ്വദേശികളായ ഷാജാദ്​ (33), മുബീന്‍ (35), ന്യൂമാന്‍ (36 ) എന്നിവരെയാണ്​ കണ്ണൂര്‍ പൊലീസ്​ പിടികൂടിയത്​. ഹരിയാന പൊലീസി​െന്‍റ സഹായത്തോടെയാണ്​ പ്രതികളെ പിടിച്ചത്​​.

ഇവരില്‍നിന്ന്​ 16 ലക്ഷം രൂപ കണ്ടെടുത്തു. ഇവര്‍ നേരത്തെയും എ.ടി.എം ​കവര്‍ച്ച കേസുകളില്‍ പ്രതിയാണെന്നും വിദഗ്​ധ പരിശീലനം ലഭിച്ചവരാണെന്നും​ കണ്ണൂര്‍ സിറ്റി പൊലീസ്​ കമീഷണര്‍ ആര്‍. ഇള​ങ്കോ പറഞ്ഞു. കണ്ടെയ്​നര്‍ ഡ്രൈവറായ ന്യൂമാ​െന്‍റ നേതൃത്വത്തിലാണ്​ കവര്‍ച്ച. എ.ടി.എമ്മുകളെ കുറിച്ചുള്ള വിവരം സംഘാംഗങ്ങള്‍ക്ക്​ കൈമാറിയത്​ ഇയാളാണ്​. കൃത്യത്തില്‍ ഏഴുപേര്‍ ഉള്‍പ്പെട്ടതായാണ്​ വിവരം. ഫെബ്രുവരി 21ന്​ രാത്രി ഒന്നിനും നാലിനും ഇടയിലാണ്​ എ.ടി.എമ്മുകളില്‍ കവര്‍ച്ച നടന്നത്​.

മൂന്നിടത്തും ഗ്യാസ്​ കട്ടര്‍ ഉപയോഗിച്ചാണ്​ കവര്‍ച്ച നടന്നതെന്നതിനാല്‍ പിന്നില്‍ ഒരേസംഘമാണെന്ന പ്രാഥമിക നിഗമനത്തിലെത്തുകയായിരുന്നു. സി.സി.ടി.വി കാമറകളും മൊബൈല്‍ഫോണുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ബൊ​ലേറോ വാഹനവും കണ്ടെയ്​നര്‍ ട്രക്കും കവര്‍ച്ചയില്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചതി​െന്‍റ അടിസ്ഥാനത്തില്‍ ദേശീയപാതകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിലൂടെ പ്രതികള്‍ കാസര്‍കോട്​ വഴി അതിര്‍ത്തി കടന്നതായി കണ്ടെത്തി.

തുടര്‍ന്ന്​ ഡിവൈ.എസ്.പി പി.പി. ബാലകൃഷ്​ണ​െന്‍റ നേതൃത്വത്തിലുള്ള പൊലീസ്​ സംഘം കവര്‍ച്ച സംഘത്തെ പിന്തുടര്‍ന്നു മേവാത്ത്​ ജില്ലയില്‍ നിന്ന്​​ പ്രതികളെ പിടികൂടുകയായിരുന്നു. കണ്ണൂരിലെത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കി. ബാക്കിയുള്ള പ്രതികളെ കുറിച്ച്‌​ വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്​ പറഞ്ഞു. മാങ്ങാട്​ വണ്‍ ഇന്ത്യ, കല്യാശ്ശേരി എസ്​.ബി.ഐ, ഇരിണാവ്​ കോഓപറേറ്റീവ്​ ബാങ്ക്​ എ.ടി.എമ്മുകളിലാണ്​ കവര്‍ച്ച നടന്നത്​. സുരക്ഷ കുറവായതിനാലാണ്​ കേരളത്തിലെ ബാങ്ക്​ എ.ടി.എമ്മുകളില്‍ കവര്‍ച്ച നടത്തിയതെന്ന്​ പ്രതികള്‍ പൊലീസിനോട്​ പറഞ്ഞു.

prp

Leave a Reply

*