ഇറാഖിലെ മണല്‍പ്പുഴയുടെ സത്യാവസ്ഥ എന്ത്..?

ബാഗ്ദാദ്: മരുഭൂമിയിലെ അത്ഭുത കാഴ്ചയെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വിഡിയോ ആണ് ഇറാഖിലെ മണല്‍പ്പുഴ. ദൃശ്യങ്ങളില്‍ വെള്ളമൊഴുകുന്ന പോലെ മണല്‍ കുത്തിയൊഴുകുകയാണ്.

സമീപത്ത് അതിശയിച്ച്‌ നില്‍ക്കുന്ന ആളെയും കാണാം. എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിക്കുന്ന ഇത്തരം വിഡിയോകളുെട യാഥാര്‍ഥ്യം എന്താണെന്ന് കൂടി അറിയണം.

2015 ല്‍ ഇറാഖിലുണ്ടായ ശക്തമായ കനത്ത മഴയും, മഞ്ഞ് വീഴ്ചയും മൂലം രൂപപ്പെട്ട ഒന്നാണിത്. എന്നാല്‍ ഒഴുകുന്നത് മണല്‍ അല്ലെന്ന് മാത്രം, ഉറഞ്ഞു പോയ ഐസ് കട്ടകള്‍ മരുഭൂമിയിലൂടെ ഉരുകി ഒലിച്ചതാണ് മണലൊഴുകുന്നതായി തെറ്റിദ്ധരിച്ചത്. കണ്ടവര്‍ കണ്ടവര്‍ വിഡിയോ ഷെയര്‍ ചെയ്തതോടെ സംഭവം വൈറലായി.

 

 

Related posts

Leave a Reply

*