സിപിഐ എം ഓഫീസ് ആര്‍എസ്എസുകാര്‍ തകര്‍ത്തു. അഴീക്കോട് നീര്‍ക്കടവിലെ സിപിഐ എം ഓഫീസാണ് ആര്‍എസ്എസുകാര്‍ തകര്‍ത്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാറിന്‍റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയിലാണ് ഒരുസംഘം ആര്‍എസ്എസുകാര്‍ സംഘടിതരായെത്തി ആക്രമണം നടത്തിയത്. തെരഞ്ഞെടുപ്പടുത്തതോടെ സംസ്ഥാനത്ത് പലയിടങ്ങളിലായും പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ കൂടി വരികയാണ്.
അഴീക്കോട്ടെ ഓഫീസിന്‍റെ വാതിലുകളും ജനലുകളും അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. അഴീക്കോട് പഞ്ചായത്തിലെ 19,20 വാര്‍ഡുകളിലെ മുപ്പതോളം പ്രചാരണബോര്‍ഡുകളാണ് നശിപ്പിച്ചത്. പ്രകോപനം സൃഷ്ടിച്ച് തെരഞ്ഞെടുപ്പു പ്രവര്‍ത്തനം അലങ്കോലമാക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്ന് എല്‍ഡിഎഫ് ആരോപിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
