മുഖ്യനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രി മതേതരമൂല്യങ്ങളെ പുച്ഛിക്കുകയാണെന്നാണ് വി.എസ്.അച്യുതാനന്ദന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടി മന്ത്രിസഭയുടെ വർഗീയപ്രീണന നയമാണ് ബി.ജെ.പി.യെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്.

Party

യു.ഡി.എഫ്. സർക്കാരിലെ കൂട്ടാളികളായ മുസ്‌ലിം ലീഗും കേരളാകോൺഗ്രസും നടത്തിയ വർഗീയപ്രീണനവും ബി.ജെ.പി.യുടെ വളർച്ചയ്ക്ക് വളമായതായി വി.എസ്. പോസ്റ്റില്‍ വ്യക്തമാക്കി. ‘കേരള രാഷ്ട്രീയ ഭൂപടത്തിൽ വേരുറപ്പിക്കാനാകാതെ നിന്ന ബി.ജെ.പി.യെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത് സി.പി.എം. ആണ്’ എന്ന ഉമ്മൻ ചാണ്ടിയുടെ കണ്ടുപിടിത്തം വളരെ വിചിത്രമാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വി.എസ്. പറയുന്നു.

‘താങ്കളുടെ മന്ത്രിസഭയുടെ വർഗീയപ്രീണന നയമാണ് ഇവിടെ ബി.ജെ.പി.യെ ഇന്നത്തെ നിലയിലെത്തിച്ചത്. ഇവയൊന്നും എണ്ണിയെണ്ണി പറയാൻ ഞാൻ ഇപ്പോൾ തയ്യാറാകുന്നില്ല’-  ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വി.എസ്. ചൂണ്ടിക്കാട്ടുന്നു.

ന്യൂനപക്ഷ വോട്ടുകളെല്ലാം യു.ഡി.എഫിന് സ്വന്തമെന്ന ഉമ്മൻ ചാണ്ടിയുടേയും കൂട്ടാളികളുടെയും പരോക്ഷമായ അവകാശവാദം ഉണ്ടാക്കാൻ പോകുന്ന വർഗീയവികാരം അവർക്കുതന്നെ വിനയാകും. തിരഞ്ഞെടുപ്പിൽ  കേരള ജനത ഇതിന്‌ മറുപടി നൽകുമെന്ന്‌ പറഞ്ഞാണ് വി.എസ്. ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

prp

Leave a Reply

*