അകാലനര തടയാന്‍ എളുപ്പമാര്‍ഗം

ഇന്ന് പ്രായഭേദമന്യേ എല്ലാവരും അനുഭവിയ്ക്കുന്ന പ്രധാന പ്രശ്നമാണ് അകാല നര. മുടിയിലെ മെലാനില്‍ എന്നവസ്തുവിന്‍റെ അളവു കുറയുമ്പോഴാണ് മുടിയില്‍ നരയുണ്ടാകുന്നത്. ഇതാണ് മുടിയ്ക്കു കറുപ്പു നിറം നല്‍കുന്നപദാര്‍ത്ഥം.അകാല നര ചെറുപ്പക്കാരെയാണ് ഏറ്റവും കൂടുതല്‍ പ്രശ്നത്തിലാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന്പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്ന കൂട്ടത്തില്‍ പല അബദ്ധങ്ങളിലും പലരും ചെന്നു ചാടും.വെള്ളത്തിന്‍റെ പ്രശ്നം, ഭക്ഷണത്തിലെ അപര്യാപ്തതകള്‍, ടെന്‍ഷന്‍, പാരമ്ബര്യം തുടങ്ങിയവയെല്ലാം അകാലനരയ്ക്ക് ഇടവരുത്തുന്നുണ്ട്.ബ്യൂട്ടിപാര്‍ലറില്‍ പോയാല്‍ ഹെന്ന, ഡൈ തുടങ്ങിയ രണ്ടു വഴികളല്ലാതെ ഈ പ്രശ്നത്തിനു സ്ഥായിയായൊരു പരിഹാരംകണ്ടെത്താന്‍ സാധിച്ചെന്നു വരില്ല.എന്നാല്‍ നരച്ച മുടി ഇനി വേരോടെ കറുപ്പിക്കാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. ഫലപ്രദമാണെന്ന് മാത്രമല്ല യാതൊരുവിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ലെന്നതാണ് മറ്റൊരു സത്യം. എങ്ങനെ നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാം എന്ന്നോക്കാം.നര തടയാന്‍ നമുക്കു തന്നെ ചെയ്യാവുന്ന ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ.

1 കറിവേപ്പിലയും വെളിച്ചെണ്ണയും

കറിവേപ്പിലയും വെളിച്ചെണ്ണയും അകാല നരയെ പ്രതിരോധിയ്ക്കുന്നതിന് ബെസ്റ്റാണ്. വെളിച്ചെണ്ണയില്‍ കറിവേപ്പില ഇട്ട്കാച്ചി ആ എണ്ണ തലയില്‍ തേച്ചാല്‍ മതി. ഇത് അകാല നരയെ പ്രതിരോധിയ്ക്കും.

2 ഉലുവയും നെല്ലിക്കയും

മുടി വളര്‍ച്ചയ്ക്കും മുടിയുടെ ആരോഗ്യത്തിനും എന്നും മുന്നിലാണ് ഉലുവയും നെല്ലിക്കയും. നെല്ലിക്ക ചെറിയകഷ്ണങ്ങളാക്കി അല്‍പസമയം വേവിയ്ക്കുക. ഇതിലേക്ക് ഉലുവ പൊടിച്ചത് മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം.അല്‍പം വെളിച്ചെണ്ണ ചൂടാക്കി അതും മിക്സ് ചെയ്യുക. തണുത്തതിനു ശേഷം തലയില്‍ തേയ്ക്കാം. ഇത് അകാല നരയെപ്രതിരോധിയ്ക്കാനുള്ള മികച്ച വഴിയാണ്.
3 ബ്ലാക്ക് ടീ മസ്സാജ്
ചായപ്പൊടി, ഉപ്പ് എന്നിവ രണ്ട് മിനിട്ട് വെള്ളത്തില്‍ ചൂടാക്കിയ ശേഷം തലയില്‍ തേച്ച്‌ പിടിപ്പിക്കാം. അല്‍പസമയത്തിനുശേഷം മുടി ഉണങ്ങിക്കഴിഞ്ഞാല്‍ കഴുകിക്കളയാം. ഇത് അകാല നരയെ പ്രതിരോധിയ്ക്കും.

4 നാരങ്ങ നീരും ഉള്ളിയും

Related image

മുടി വളര്‍ച്ചയ്ക്ക് എന്നും മുന്നിലാണ് ഉള്ളി. അതുകൊണ്ട് തന്നെ ഉള്ളിനീരും നാരങ്ങ നീരും മിക്സ് ചെയ്ത് തലയില്‍തേച്ചാല്‍ അത് അകാല നരയെ പ്രതിരോധിക്കുകയും മുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യും

ഉള്ളി ജ്യൂസ് തയ്യാറാക്കാം

വെളുത്ത മുടി കറുപ്പിക്കാന്‍ ഉള്ളി ജ്യൂസ് ഉണ്ടാക്കാം. ഉള്ളിയുടെ തൊലി ചെറുതായി മുറിച്ചെടുത്തത് അര കപ്പ്‌എടുക്കുക. എന്നിട്ട് ജ്യൂസാക്കാം. ഇതില്‍ കുറച്ച്‌ വെള്ളം ചേര്‍ക്കാം. ഈ ജ്യൂസ് ദിവസവും നിങ്ങളുടെ തലയോട്ടില്‍നന്നായി മസാജ് ചെയ്ത് പിടിപ്പിക്കാം. അര മണിക്കൂറോ ഒരു മണിക്കൂറോ വെക്കുക. എന്നിട്ട് കഴുകി കളയാം.

5 തേനും ഉള്ളി നീരും

അര കപ്പ് ഉള്ളി ജ്യൂസും തേനും ചേര്‍ത്ത് മുടിയില്‍ തേക്കാം. ദിവസവും ഇത് ചെയ്തു നോക്കൂ വ്യത്യാസം കാണാം.

Image result for തൈര്

6 തൈര്

താരന്‍ ഇല്ലാതാക്കാന്‍ തൈര് മികച്ച വഴിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ആന്റിബാക്ടീരിയല്‍ഘടകങ്ങള്‍ താരനേയും ഈരിനേയും പേനിനേയും പ്രതിരോധിക്കും എന്നാല്‍ ഒരിക്കലും മുടിയെ നരയില്‍ നിന്ന്സംരക്ഷിക്കില്ല.

7 വെളുത്തുള്ളി

അകാല നരയെ ഇല്ലാതാക്കാന്‍ പലരും അന്വേഷിക്കുന്ന മാര്‍ഗ്ഗമാണ് വെളുത്തുള്ളി. എന്നാല്‍ പഠനങ്ങളില്‍ പറയുന്നത്വെളുത്തുള്ളി കൊണ്ട് ഒരിക്കലും അകാല നരയെ ഇല്ലാതാക്കാന്‍ പറ്റില്ല എന്നാണ്. എന്നാല്‍ ഇതിലുള്ള അലിസിന്‍, സള്‍ഫര്‍കോംപൗണ്ട് മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. മാത്രമല്ല കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.പക്ഷേ ഇതൊരിക്കലും അകാല നരയെ ഇല്ലാതാക്കുന്നില്ല.

Image result for വെളുത്തുള്ളി

8 ആപ്പിള്‍ സിഡാര്‍ വിനീഗര്‍

സൗന്ദര്യസംരക്ഷണത്തിന് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനാവാത്ത ഒന്നാണ്. ആരോഗ്യസംരക്ഷണം,കേശസംരക്ഷണം എന്നിവയെല്ലാം ആപ്പിള്‍ സിഡാര്‍ വിനീഗറിന്റെ ഗുണങ്ങളില്‍ ചിലതാണ്. അകാല നരയെപ്രതിരോധിക്കാനും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കാം എന്നൊരു ധാരണയുണ്ട്. എന്നാല്‍ ഒരിക്കലും ആപ്പിള്‍സിഡാര്‍ വിനീഗര്‍ അകാല നരയെ ഇല്ലാതാക്കുന്നില്ല.

prp

Related posts

Leave a Reply

*