പ്രിയങ്കാ ചതുര്‍വേദിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന്​ ഭീഷണി

മുംബൈ: കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ചതുര്‍വേദിയുടെ പത്തു വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന്​ ട്വിറ്ററില്‍ ഭീഷണി മുഴക്കിയ ആള്‍ക്കെതിരെ അവര്‍ മുംബൈ പോലീസില്‍ പരാതി നല്‍കി.

സമൂഹമാധ്യമങ്ങളില്‍ തങ്ങള്‍ എന്നും പരിഹസിക്കപ്പെടാറുണ്ട്, എന്നാല്‍, തന്‍റെ മകളെക്കുറിച്ച്‌ സമൂഹമാധ്യമങ്ങളില്‍ ഇത്തരക്കാര്‍ സംസാരിക്കുന്നതായി അറിഞ്ഞു. ഇത്തരം ദുഷിച്ച ചിന്താഗതിയുള്ളവര്‍ രക്ഷപ്പെടാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് പൊലീസില്‍​ പരാതിപ്പെട്ടതെന്നും​ അവര്‍ പറഞ്ഞു. ​

ഗിരീഷ്​ കെ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ​പ്രിയങ്ക ചതുര്‍വേദിയുടെ മകള്‍ക്കെതിരെ ഭീഷണി ഉയര്‍ന്ന​ത്.​ അക്കൗണ്ട്​ വിലാസവും കമന്‍റിന്‍റെ തെളിവുകളുമടക്കം പ്രിയങ്ക ഞായറാഴ്​ച ട്വീറ്റ്​ ചെയ്തിരുന്നു. ഇതിനു ശേഷം ഭീഷണി മുഴക്കിക്കൊണ്ടുള്ള ട്വീറ്റ് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്​​.

prp

Related posts

Leave a Reply

*