രഞ്ജി ട്രോഫി; കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ രാജസ്ഥാനെതിരേ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. രാജസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് 243 റണ്‍സില്‍ അവസാനിച്ചു.

രാജസ്ഥാന്‍റെ എട്ട് വിക്കറ്റുകള്‍  വീഴ്ത്തിയ  ജലജ് സക്സേനയാണ് കേരളത്തിന് 92 റണ്‍സിന്‍റെ  ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. നിധീഷും സിജോമോനും ഓരോ വിക്കറ്റ് നേടി.

92 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 191/2 എന്ന ശക്തമായ നിലയിലാണ്. സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഓപ്പണര്‍ ജലജ് സക്സേന (90), സഞ്ജു സാംസണ്‍ (65) എന്നിവരാണ് ക്രീസില്‍. കേരളത്തിന് ഇപ്പോള്‍ 283 റണ്‍സിന്‍റെ ലീഡുണ്ട്.

prp

Related posts

Leave a Reply

*