എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് സാംസ്ക്കാരിക കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യ

കോട്ടയം: ഫോണ്‍കെണി വിവാദത്തില്‍ ആരോപണവിധേയനായ എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് സാംസ്ക്കാരിക കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത്പക്ഷം എന്നും കൊട്ടി്ഘോഷിക്കുന്ന സദാചാരത്തിന് എതിരല്ലേ ഇത്. ഇതിന് എങ്ങനെ ജനങ്ങളോട് മറുപടി പറയുമെന്നും ചെന്നിത്തല ചോദിച്ചു.

വിവാദത്തില്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ശശീന്ദ്രന്‍ പോലും പറഞ്ഞിട്ടില്ല. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നാണ് . ശശീന്ദ്രന്‍ രാജിവെച്ചത് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതു കൊണ്ടോ പരാതി കൊടുത്തതു കൊണ്ടോ അല്ല. പൊതുപ്രവര്‍ത്തകന്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാന്യത നഷ്ടപ്പെട്ടപ്പോഴായിരുന്നു രാജി. ചാനലിനെയും ചാനല്‍ മേധാവിയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ശശീന്ദ്രന്‍ മാത്രം എങ്ങനെ കുറ്റവിമുക്തമാകുമെന്നും ചെന്നിത്തല ചോദിച്ചു.

സെക്രട്ടേറിയറ്റിലേക്ക് മാധ്യമപ്രവര്‍ത്തകര്‍ കയറേണ്ട എന്ന് ആരാണ് ഉത്തരവ് കൊടുത്തതെന്നും ആരുടെ നിര്‍ദേശ പ്രകാരമാണ് ഇവരെ പുറത്താക്കിയതെന്നും അറിയേണ്ടതുണ്ട്. മാധ്യമ സ്വാതന്ത്യത്തിന് നേരെ ഉയര്‍ന്നു വരുന്ന വെല്ലുവിളി അംഗീകരിക്കാനാവില്ല. ഇതിനെതിരെ ആദ്യം പ്രതികരിക്കണ്ടത് മാധ്യമപ്രവര്‍ത്തകരാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*