കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഡ്വ. സിപി ഉദയഭാനുവിന് ഹൈക്കോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാപിതാവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്.
വ്യാഴാഴ്ച രാവിലെ പത്തിന് ചാലക്കുടി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി ജാമ്യം എടുക്കുണം. 17ന് രാവിലെ 10 മണിക്ക് തിരികെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം.
ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവുമാണ് വ്യവസ്ഥ. അതേസമയം, ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
