രാഹുല്‍ വരുമോ ഇല്ലയോ?; കോണ്‍ഗ്രസിന് രാഹുകാലം, ട്രോളര്‍മാര്‍ക്ക് ശുക്രദശ

മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്ന് ചോദിക്കുന്നതുപോലെ രാഹുല്‍ഗാന്ധി വരുമോ ഇല്ലയോ എന്ന് വയനാട്ടുകാര്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയോളം പിന്നിട്ടു. ആര്‍ക്ക് വേണ്ടി വോട്ട് ചോദിക്കണമെന്നറിയാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആശങ്കയിലാണ്.

മുസ്ലിം ലീഗാണെങ്കില്‍ പരസ്യപ്രതിഷേധവും രേഖപ്പെടുത്തി കഴിഞ്ഞു. എന്തായാലും രാഹുലിന്‍റെ വരവ് വൈകുന്തോറും ആഘോഷിക്കുന്ന ഒരു കൂട്ടരുണ്ട്. ട്രോളര്‍മാര്‍.

രാഹുലിന്‍റെ വരവ് സംബന്ധിച്ച് കിടിലന്‍ ട്രോളുകളാണ് ഓരോ മണിക്കൂറിലും ഇറങ്ങുന്നത്. രാഹുലിന് വേണ്ടി എല്ലാം ഒഴിഞ്ഞുവെച്ച ടി സിദ്ദിഖിനെയും ട്രോളര്‍മാര്‍ വെറുതെ വിടുന്നില്ല. 
രാഹുല്‍ഗാന്ധി വരുമെന്നറിയിച്ച ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പളളിയുമെല്ലാം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ഹാസ്യകഥാപാത്രമായി മാറി.

എന്തായാലും രാഹുല്‍ഗാന്ധിയുടെ വരവ് വൈകുന്തോറും ട്രോളര്‍മാരുടെ പണിയും കൂടുകയാണ്.

prp

Related posts

Leave a Reply

*