ഹാള്‍ടിക്കറ്റ് എടുത്ത് മുങ്ങിയാല്‍ പി എസ് സി പിഴയിടും

തിരുവനന്തപുരം: പി എസ് സി പരീക്ഷയ്ക്ക് അപേക്ഷിച്ച് ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്ത ശേഷം എത്താതിരിക്കുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും പിഴ ഈടാക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ എ.കെ. സക്കീര്‍. സ്ഥിരമായി ഇങ്ങനെ വിട്ടു നില്‍ക്കുന്നവരെ പരീക്ഷയെഴുതുന്നതില്‍ നിന്ന് വിലക്കുന്നതിനും ആലോചനയുണ്ട്.

ഒരു ഉദ്യോഗാര്‍ഥിക്ക് പരീക്ഷ നടത്തുന്നതിന് 500 രൂപയിലേറെ ചെലവു വരുന്നുണ്ട്. ആരില്‍ നിന്നും ഒരു പൈസ പോലും വാങ്ങുന്നില്ല. ലക്ഷക്കണക്കിന്‌ ആളുകള്‍ അപേക്ഷിക്കുന്ന പരീക്ഷയ്ക്ക് പകുതി പേര്‍ പോലും എത്താത്ത സാഹചര്യമാണ് ഉള്ളത്.ഈ പശ്ചാത്തലത്തില്‍ ഹാള്‍ടിക്കറ്റ്  ഡൌണ്‍ലോഡ്  ചെയ്യുന്നത് പരീക്ഷയ്ക്ക് 30 ദിവസം മുമ്പെങ്കിലും ആക്കും. പി എസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവരില്‍ നിന്നും നിശ്ചിത ഫീസ്‌ വാങ്ങിയ ശേഷം പരീക്ഷയ്ക്ക് എത്തുന്നവര്‍ക്ക് അത് തിരികെ നല്‍കുന്നതാണ്‌ പരിഗണനയിലുള്ള മറ്റൊന്ന്.

കൂടുതല്‍ പേര്‍ അപേക്ഷിക്കുന്ന പരീക്ഷകള്‍ രണ്ടു ഘട്ടമായിട്ടായിരിക്കും നടത്തുന്നത്, പ്രാഥമിക പരീക്ഷ പാസായാല്‍ വിവരണാത്മകമായ പരീക്ഷയും ഉണ്ടാകും.

സമാന സ്വഭാവമുള്ള തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഒന്നിച്ച് നടത്താനാണ് പി എസ് സിയുടെ തീരുമാനം.സെക്രട്ടെരിയറ്റ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് ഒരു പരീക്ഷയെ അടുത്ത തവണ ഉണ്ടാകൂ. ചിങ്ങം 1 മുതല്‍ മലയാളം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താനല്ല മറിച്ച് അന്നുമുതല്‍ ഇറങ്ങുന്ന ഇറങ്ങുന്ന വിജ്ഞാപനങ്ങള്‍ അനുസരിച്ചുള്ള പരീക്ഷകള്‍ക്കാണ് മലയാളം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുക.ഇതാനുസരിച്ചുള്ള പരീക്ഷകള്‍ വരാന്‍ പോകുന്നതേയുള്ളൂ എന്നും ചെയര്‍മാന്‍ അറിയിച്ചു.

 

prp

Related posts

Leave a Reply

*