‘പിഎം നരേന്ദ്ര മോദി’ തടയണം; ഹര്‍ജി തള്ളി സുപ്രീം കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’യുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മുമ്പ് തീരുമാനിച്ചിരുന്നത് പോലെ ചിത്രം ഏപ്രില്‍ 11ന് തന്നെ തീയറ്ററുകളിലെത്തു൦.

സെന്‍സര്‍ ബോര്‍ഡ് ഇതുവരെ ചിത്രത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്നു തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ദിവസം തന്നെ ചിത്രം റിലീസ് ചെയ്യുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് അഡ്വക്കേറ്റ് അഭിഷേക് മനു സിംഗ്വി വാദിച്ചു.

എന്നാല്‍, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ്‌ ദീപക് ഗുപ്ത, ജസ്റ്റിസ്‌ സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച്‌ ഹര്‍ജി തള്ളുകയായിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ചിത്രം പുറത്തിറക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് അമന്‍ പന്‍വാറാണ് ഹര്‍ജി സമര്‍പ്പിച്ചത്. 23 ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയാണ് മോദിയായി വേഷമിടുന്നത്. ഒമ൦ഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

prp

Related posts

Leave a Reply

*