പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍

കൊച്ചി: ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച അച്ഛനും അമ്മയും കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു.വടക്കാഞ്ചേരി സ്വദേശികളായ മാതാപിതാക്കള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. ചെയ്ത പോയ തെറ്റില്‍ പൂര്‍ണ്ണ പശ്ചാത്താപമെന്ന് അച്ഛനും അമ്മയും പ്രതികരിച്ചു.

സംഭവത്തെ കുറിച്ച്‌ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. മാതാപിതാക്കളുടെ നിലവിലെ സാഹചര്യം പരിശോധിച്ച ശേഷം കുട്ടിയെ വിട്ട് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു. നാലാമത്ത് കുഞ്ഞുണ്ടായതിലെ മാനഹാനിയും,സാമ്പത്തിക ബുദ്ധിമുട്ടും കാരണമാണ് പ്രസവിച്ച ദിവസം തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നത്.

കുഞ്ഞിനെ അപകടാവസ്ഥയില്‍ ഉപേക്ഷിച്ചെന്ന കേസില്‍ റിമാന്‍റിലായിരുന്ന ഇവര്‍ ജാമ്യത്തിലാണ്. പത്ത് ദിവസം പ്രായമായ കുഞ്ഞ് എറണാകുളം ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍ ആരോഗ്യവതിയാണ്.

prp

Related posts

Leave a Reply

*