ഒരു നാടിനെ മുഴുവന്‍ രക്ഷിച്ചായിരുന്നു ദീപ്തി ഐപിഎസിന്‍റെ മടക്കം.ട്രോളര്‍മാരുടെ പൊങ്കാലയായിരുന്നു പിന്നീട്. എങ്ങനെ പൊങ്കാലയിടാതിരിക്കും. ഇത്രയ്ക്ക് വേണമായിരുന്നോ എന്നാണ് ചോദ്യം? ഇത്രയ്ക്ക് അധപതിച്ചുപോയോ സീരിയല്‍ അണിയറ പ്രവര്‍ത്തകര്‍ ? ഇത്തരം ചോദ്യങ്ങളും പരിഹാസങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ ഒരു തെലുങ്കുകാരന്‍റെ ചോദ്യം ശ്രദ്ധേയമാകുകയാണ്.
ഹൈദരാബാദില്‍ നിന്നുള്ള ആഷിഷ് കുമാര്‍ ഫേസ്ബുക്കിലൂടെ ചോദിക്കുന്നതിങ്ങനെ ഷോക്കിങ് ന്യൂസ് എന്നാണ് തുടക്കം. തീവ്രവാദികളുടെ ലിക്വിഡ് ബോംബ് വിഴുങ്ങി ഐപിഎസ് ഓഫീസറും ഭര്‍ത്താവും കൊല്ലപ്പെട്ടു. സര്‍ക്കാര്‍ അപ്പോള്‍ എന്താണ് ചെയ്യുന്നതെന്ന് ഈ യുവാവ് ചോദിക്കുന്നു. നാട്ടില്‍ ഒരു ഐപിഎസ് ഏഫീസര്‍ക്ക് സുരക്ഷയില്ലേയെന്നും ആഷിഷ് ചോദിക്കുന്നു.
ഇവിടുത്തെ സര്‍ക്കാര്‍ നിഷ്‌ക്രിയര്‍ ആണെന്നുള്ള ട്രോള്‍ നേരത്തെയുമുണ്ടായിരുന്നു. ആഷിഷിന്‍റെ ഗൗരവകരമായ ചോദ്യവും ഫേസ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
Shocking…!!!IPS officer and husband were killed by ISIS jihadis in Kerala using modern capsule bomb..!!What the commie government is doing there??Is there no security even for an IPS officer??
Posted by భారత్ వాసి హింద్ on Saturday, September 1, 2018
