കോമഡി രാജാവ് രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്ണ തത്ത. ജയറാം, കുഞ്ചാക്കോ ബോബന് എന്നിവരെ കേന്ദ്രകഥാപത്രമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജയറാമിന്റെ കിടിലന്‍ മേക്ക് ഓവര്‍ തന്നെ ഇതിനു കാരണം.
മണിയന് പിള്ള രാജുവാണ് പഞ്ചവര്ണ തത്ത നിര്‍മ്മിക്കുന്നത്. കുറച്ചു നാളുകളായി ചാക്കോച്ചന് മറ്റൊരു ഗെറ്റപ്പിലായിരുന്നു സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ പഞ്ചവര്‍ണ്ണ തത്തയില്‍ പഴയ ചോക്ലേറ്റ് ചാക്കോച്ചനായി മാറിയിട്ടുണ്ട്.
താരങ്ങളെപ്പോലെ തന്നെയാണ് ചിത്രത്തിന്റെ പേരും. വളരെ ആകാംക്ഷ ജനിപ്പിക്കുന്നതും വ്യത്യസ്തമായ പേരുമാണ്. അതിന്റെ സസ്പെന്‍സ് എന്താണെന്നു ചിത്രം കണ്ടാല്‍ മാത്രമേ മനസിലാവുകയുള്ളു.
പിഷരാടിയെപ്പോലെ തന്നെ ചിത്രത്തിലെ ബാക്കി താരങ്ങളും സ്വാഭാവിക നര്‍മ്മത്തിലൂടെ പ്രേക്ഷകരെ കൈയിലെടുത്തവരാണ്. അനുശ്രീയാണ് ചിത്രത്തിലെ നായിക, ധര്മ്മജന്, സലീം കുമാര്‍, എന്നിവരും പ്രധാന പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. സപ്തതരംഗ് ബാനറില്‍ മണിയന് പിള്ള രാജു നിര്‍മ്മിക്കുന്ന പഞ്ചവര്‍ണ്ണ തത്തയില്‍ പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സ്വാഭാവിക ഹാസ്യത്തിലൂടെ പ്രേക്ഷകരെ കുടുകുടു ചിരിപ്പിക്കുന്ന പിഷാരടിയുടെ സിനിമയും അത്തരത്തിലുള്ളതായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.