അമിത മദ്യപാനം; യുവതി ഭര്‍ത്താവിനെ വിഷംകൊടുത്തുകൊന്നു

ന്യൂഡല്‍ഹി: ഭര്‍ത്താവിന്‍റെ മദ്യപാനത്തില്‍ സഹികെട്ട് ഭാര്യ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നു.  54 കാരനായ ഡി.എസ്. മൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. ന്യൂഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലാണ് സംഭവം.

ഒരു ദുര്‍മന്ത്രവാദിയുടെ സഹായത്തോടെയാണ് ഭാര്യ ഇയാള്‍ക്ക് വിഷം നല്‍കിയത്. ഇയാളുടെ മദ്യപാനം കുടുംബത്തിന് 12 ലക്ഷത്തിന്‍റെ ബാധ്യതയുണ്ടാക്കിയെന്നും ഇതില്‍ സഹികെട്ടാണ് മന്ത്രവാദിയുടെ സഹായത്താല്‍ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നും യുവതി മൊഴി നല്‍കി.

ദില്ലിയില്‍ ഒരു സ്ലകാര്യ കമ്പനിയില്‍ ഫിനാന്‍സ് മാനേജരാണ് മരിച്ച ഡിഎസ് മൂര്‍ത്തി. മൂര്‍ത്തിയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച്‌ സഹോദരന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ രമയും സഹായിച്ച മന്ത്രവാദിയും അറസ്റ്റിലായത്.

 

 

 

 

 

 

 

prp

Related posts

Leave a Reply

*