രാജ്യത്തെ ഉള്ളിവില വീണ്ടും താഴേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഉള്ളി വില വീണ്ടും കുത്തനെ ഇടിയുന്നു. ഇപ്പോള്‍ മൊത്തവിപണിയില്‍ ക്വിന്‍റലിന് ലഭിക്കുന്നത് കേവലം 170 രൂപയാണ്. ഉള്ളിയുടെ ഏറ്റവും വലിയ മൊത്തവിപണിയായ മഹാരാഷ്ട്രയിലെ നാസിക്കിലെ ലാസല്‍ഗോണിലാണ് വില ഏറ്റവും അധിക ഇടിഞ്ഞത്.

ക്വിന്‍റലിന് 125 മുതല്‍ 100 രൂപ വരെ മാത്രമാണ് ഇവിടെ ലഭിക്കുന്ന വില. ഇനിയുള്ള ദിവസങ്ങളില്‍ ഇനിയും വിലയിടിഞ്ഞേക്കാമെന്നാണ് സൂചന. ഉള്ളിയുടെ ആവശ്യകത കുറഞ്ഞതാണ് വിലയിടിവിനു കാരണം. ഇത്തരത്തില്‍ വിലയിടിവു തുടര്‍ന്നാല്‍ കര്‍ഷകരെ അത് വന്‍ പ്രതിസന്ധിയിലെത്തിക്കും.

prp

Related posts

Leave a Reply

*