സവാളവില കുത്തനെ ഇടിഞ്ഞു

കോട്ടയം: ക്രിസ്മസ് കാലമായപ്പോള്‍ സവാളയ്ക്ക് വന്‍ വിലക്കുറവ്. പൂനെയില്‍ വിളവെടുപ്പുകാലം ആരംഭിച്ചതോടെ സവാള വില കുത്തനെ ഇടിഞ്ഞതാണ് സവാള പ്രേമികള്‍ക്ക് ആശ്വാസമാകുന്നത്. കിലോയ്ക്ക് പത്ത് മുതല്‍ 15 രൂപവരെയാണ് ഇപ്പോള്‍ ഒരുകിലോ സവാളയുടെ വില.

ഈ വര്‍ഷം ആദ്യം ഒരുകിലോയ്ക്ക് അമ്പതു രൂപയായിരുന്ന സവാളയുടെ വില ഫെബ്രുവരിയില്‍ 20 രൂപയ്ക്കും താഴെയായി. ഇതിനിടയില്‍ പലപ്പോഴും വിലകൂടിയും കുറഞ്ഞുമിരുന്നെങ്കിലും ഇപ്പോഴാണ് ഇത്രയും വില കുറയുന്നത്. സവാളയുടെ പ്രധാന ഉത്പാദനകേന്ദ്രങ്ങളായ പൂനെയ്ക്ക് പുറമേ തമിഴ്നാട്ടില്‍നിന്നും സവാളയെത്തിയതോടെയാണ് വില ക്രമാതീതമായി കുറഞ്ഞത്.

prp

Related posts

Leave a Reply

*