നിലമ്ബൂരില്‍ ഇന്ന് കിരീട പോരാട്ടാം, ഫിഫാ മഞ്ചേരിക്ക് എതിരായി മെഡിഗാഡ് അരീക്കോട്

നിലമ്ബൂര്‍ അഖിലേന്ത്യാ സെവന്‍സിന്റെ കലാശ പോരാട്ടം ഇന്ന് നടക്കും. ഇന്ന് നിലമ്ബൂര്‍ ഫൈനലില്‍ സെവന്‍സിലെ വന്‍ ശക്തികളായ മെഡിഗാഡ് അരീക്കോടും ഫിഫാ മഞ്ചേരിയും ആണ് നേര്‍ക്കുനേര്‍ വരിക. സെമി ഫൈനലില്‍ അല്‍ മദീനയെ തോല്‍പ്പിച്ചാണ് മെഡിഗാഡ് അരീക്കോട് ഫൈനലിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കും ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കും മെഡിഗാഡ് മദീനയെ തോല്‍പ്പിച്ചിരുന്നു.

മെഡിഗാഡിന്റെ ഈ സീസണിലെ മൂന്നാം ഫൈനലാണിത്. ഇതിനകം രണ്ട് കിരീടങ്ങള്‍ മെഡിഗാഡ് സ്വന്തമാകിയിട്ടുണ്ട്. ഫിഫാ മഞ്ചേരിക്ക് ഇത് സീസണിലെ അഞ്ചാം ഫൈനലാണ്. പക്ഷെ ആകെ ഒരിക്കല്‍ മാത്രമെ ഫൈനലില്‍ വിജയിക്കാന്‍ ഫിഫാ മഞ്ചേരിക്ക് ഇതുവരെ ആയിട്ടുള്ളൂ. എ വൈ സി ഉച്ചാരക്കടവിനെ ആയിരുന്നു ഫിഫാ മഞ്ചേരി നിലമ്ബൂരിലെ സെമി ഫൈനലില്‍ വീഴ്ത്തിയത്.

prp

Leave a Reply

*