കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് പുത്തന്‍ മോഡലുമായി മഹീന്ദ്ര എത്തുന്നു. വാഹനത്തിന്റെ പേര് ഡിസംബര്‍ 19-ന് പ്രഖ്യാപിക്കും. എസ് 201 എന്ന കോഡ് നമ്പറിലെത്തിയ ഈ വാഹനം എസ്യുവി 300 ആണെന്നാണ് അഭ്യൂഹം.
സാങ്യോങ് ടിവോളി പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഏത്തുന്നത്. ഇപ്പോള്‍ അഞ്ച് സീറ്റില്‍ അവതരിപ്പിക്കുന്ന ഈ മോഡല്‍ ഭാവിയില്‍ ഏഴ് സീറ്റിലും പ്രതിക്ഷിക്കാം. മരാസോയില്‍ നല്‍കിയിരിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ തന്നെയാണ് എസ് 201-നും കരുത്ത് പകരുന്നത്. ഇത് 121 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. പെട്രോള്‍ എന്‍ജിനിലും എത്തുന്നുണ്ടെങ്കിലും അത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മികച്ച ഫീച്ചറുകളുടെ പിന്തുണയോടെയായിരിക്കും ഈ വാഹനമെത്തുക. എല്‍ഇഡി ലൈറ്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, ഇലക്ട്രിക്കല്‍ അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ്, ലതര്‍ ഫിനീഷിങ് ഡാഷ്ബോര്‍ഡ്, അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയായിരിക്കും ഇതിനെ സമ്പന്നമാക്കുക.
എസ്201-ന്റെ വില സംബന്ധിച്ച വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല.
