തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കായുള്ള അപേക്ഷ ഇന്നുമുതല്‍ സ്വീകരിക്കും. നാലുവര്‍ഷത്തിനു ശേഷമാണ് പുതിയ അപേക്ഷ സ്വീകരിക്കുന്നത്. അതിനാല്‍ വന്‍ ജനത്തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. തിരക്ക് നിയന്ത്രിക്കാനുള്ള സജീകരണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ജില്ല-താലൂക്ക്, സപ്ലൈ ഓഫിസര്‍മാര്‍ക്കാണ് പൂര്‍ണചുമതല.
അപേക്ഷ ഫോറങ്ങളുടെ മാതൃക റേഷന്‍ ഡിപ്പോ, പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും. www.civilsupplieskerala.gov.in വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. താലൂക്ക് സപ്ലൈ ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളിലും സൗജന്യമായി ലഭിക്കും.
എല്ലാ താലൂക്കിലും ഒരിടത്ത് അപേക്ഷ സ്വീകരിക്കും. രസീതും നല്‍കും. ഇതിന് ഓഫിസില്‍ പ്രത്യേക കൗണ്ടറും ഉണ്ടാകും. ഓരോ ആവശ്യത്തിനുമുള്ള അപേക്ഷകള്‍ക്കും പ്രത്യേക രജിസ്റ്റര്‍ ഉണ്ടാകും. അപേക്ഷകന് മൊബൈലില്‍ വിവരങ്ങള്‍ കിട്ടും.

