പുരുഷന്മാരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതല്ല എന്‍റെ ഫെമിനിസം; തുറന്ന് പറഞ്ഞ് നസ്രിയ

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുളള നസ്രിയയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള അഞജലി മേനോന്‍റെ പുതിയ ചിത്രത്തിന് നസ്രിയയുടെ സാന്നിദ്ധ്യമുളളതുകൊണ്ടാണ് മികച്ച സ്വീകാര്യത ലഭിക്കുന്നത്. കൂടെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്‍റെ അനിയത്തിയുടെ വേഷത്തിലാണ് നസ്രിയ എത്തുന്നത്.

ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ നസ്രിയയുടെ പാട്ടിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വെല്‍ക്കം ബാക്ക് നസ്രിയ എന്ന പേരിലായിരുന്നു അണിയറപ്രവര്‍ത്തകര്‍ പാട്ട് പുറത്തുവിട്ടിരുന്നത്. പാട്ടിന് നല്‍കിയ സ്വീകരണത്തിന് നസ്രിയ തന്ന നേരത്തെ ഫേസ്ബുക്കില്‍ വന്നിരുന്നു. അടുത്തിടെ ഒരഭിമുഖത്തില്‍ ഡബ്യൂസിസിയുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് നസ്രിയ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത നടിയായിരുന്ന നസ്രിയ.വിവാഹത്തി്ന് ശേഷം സിനിമയില്‍ നിന്നു വിട്ടുനിന്ന നസ്രിയ നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും മടങ്ങിവരവിനൊരുങ്ങുന്നത്. സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം തന്നെ സജീവമായി നസ്രിയ എത്താറുണ്ടായിരുന്നു.

ഫഹദിനൊപ്പമുളള സെല്‍ഫി ചിത്രങ്ങളും മറ്റും പങ്കുവെച്ചായിരുന്നു നസ്രിയ എത്താറുണ്ടായിരുന്നത്. സമൂഹമാധ്യമങ്ങളിലെല്ലാം നിരവധി ഫോളോവേഴ്‌സാണ് നടിക്കുളളത്. നസ്രിയയുടെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ പാട്ടുകളും പോസ്റ്ററുകളുമെല്ലാം തന്നെ പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

prp

Related posts

Leave a Reply

*