എല്ലാ എം.പിമാരും ഫേസ്ബുക്ക് പേജില്‍ മൂന്നു ലക്ഷം ലൈക്ക് നേടണമെന്ന് മോദി

ന്യൂഡല്‍ഹി: രാജ്യത്തെ ബി.ജെ.പിയുടെ എല്ലാ എം.പിമാരും അവരവരുടെ ഫേസ്ബുക്ക് പേജില്‍ മൂന്നു ലക്ഷം ലൈക്കെങ്കിലും നേടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

എല്ലാ ലൈക്കുകളും യാഥാര്‍ത്ഥ്യമായിരിക്കണം, മാര്‍ക്കറ്റിംഗ് കമ്പനിയില്‍ നിന്നും പണം നല്‍കി വാങ്ങുന്ന ലൈക്ക് ആയിരിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് പ്രധാനമന്ത്രി ഈക്കാര്യം ആവശ്യപ്പെട്ടത്.

ലൈക്ക് വര്‍ദ്ധിപ്പിച്ചതിന് ശേഷം മണ്ഡലത്തിലെ ജനങ്ങളോട് ലൈവ് വീഡിയോയിലൂടെ സംവദിക്കണമെന്നും പ്രധാനമന്ത്രി എം.പിമാരോട് ആവശ്യപ്പെട്ടു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോഷ്യല്‍ മീഡിയയെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.

ഭൂരിഭാഗം എം.പിമാരും ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും വളരെ ചുരുക്കം പേരുടെ പേജുകള്‍ക്ക് മാത്രമേ മൂന്ന് ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് മോദിയുടെ നിര്‍ദ്ദേശം.

prp

Related posts

Leave a Reply

*