‘എന്‍റെ ഹെലികോപ്ടര്‍ നിലത്തിറക്കാന്‍ മമത അനുവദിക്കുമോ എന്ന് കണ്ട് തന്നെ അറിയണം’: മോദി

ന്യൂഡല്‍ഹി: തന്‍റെ ഹെലികോപ്ടര്‍ ബംഗാളില്‍ ഇറക്കാന്‍ മമത ബാനര്‍ജി അനുവദിക്കുമോ എന്ന് കണ്ടുതന്നെ അറിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി. മുന്‍കാലങ്ങളിലെ മമതയുടെ നിലപാട് കണക്കിലെടുക്കുമ്പോള്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശിലെ മൗവിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ പ്രതിമ തകര്‍ക്കപ്പെട്ടതിനെ കുറിച്ചും മോദി തന്‍റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ത്ത പ്രതിമ താന്‍ പുനര്‍നിര്‍മ്മിക്കുമെന്നും മോദി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്‍റെ ദര്‍ശനങ്ങളോട് ബി.ജെ.പിക്ക് കൂറുണ്ടെന്നും പ്രതിമ നിന്ന സ്ഥലത്ത് തന്നെ അത് പുനര്‍നിര്‍മ്മിക്കുമെന്നും മോദി പറഞ്ഞു.

അമിത് ഷായുടെ റാലി പുരോഗമിക്കുന്നതിനിടെ ചൊവാഴ്ചയാണ് കൊല്‍ക്കത്തയിലെ കോളേജ് സ്ട്രീറ്റില്‍ ബി.ജെ.പി. പ്രവര്‍ത്തകരും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ എട്ടുമുട്ടുന്നത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബംഗാളിലെ സാംസ്‌കാരിക നായകനും തത്വചിന്തകനുമായിരുന്ന ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ക്കപ്പെടുകയുണ്ടായിരുന്നു. എന്നാല്‍ ഇരു പാര്‍ട്ടിയുടെയും പ്രവര്‍ത്തകര്‍ പ്രതിമ തകര്‍ക്കപ്പെട്ടതിന് പരസ്പരം കുറ്റപ്പെടുത്തുകയാണുണ്ടായത്. അതേസമയം,​ ഗേറ്റുകള്‍ തകര്‍ക്കപ്പെട്ടതിന്‍റെയും ബി.ജെ.പി. പ്രവര്‍ത്തകര്‍ സര്‍വകലാശാലയുടെ അകത്ത് പ്രവേശിച്ചതിന്‍റെയും തെളിവുകളുമായി തൃണമൂല്‍ പ്രവര്‍ത്തകരും രംഗത്തെത്തി.

prp

Related posts

Leave a Reply

*