ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മാത്രമല്ല നല്ല ഫോട്ടോയെടുക്കാനും മോദിക്കറിയാം..!

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രധാനമന്ത്രി എന്നു പറയുമ്പോള്‍ നല്ലൊരു ഗെറ്റപ്പും തലയെടുപ്പും വേണം. അതില്‍ നരേന്ദ്രമോദി വിജയിച്ചുവെന്നു തന്നെ പറയാം. വേഷപ്പകര്‍ച്ച കൊണ്ടും നടപ്പുകൊണ്ടും ഗെറ്റപ്പുകൊണ്ടും മോദി ഉയര്‍ന്നുതന്നെയാണ് ഇരിക്കുന്നത്.

ഫോട്ടോവിന് എങ്ങനെ പോസ് ചെയ്യണമെന്നും മോദി നന്നായി അറിയാം. അത്തരത്തിലാണ് മോദിയുടെ ഫോട്ടോകളെല്ലാം പുറത്തുവന്നത്.

modi-photo

ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ മാത്രമല്ല നല്ല ചിത്രങ്ങളെടുക്കാനും തനിക്ക് അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് മോദി. ഫോട്ടോഗ്രാഫറായി മോദി പ്രത്യക്ഷപ്പെട്ടു.
സിക്കിമിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വെച്ചാണ് മോദി ചിത്രങ്ങള്‍ പകര്‍ത്തിയത്.

 

modi

മനോഹരം!സിക്കിമിലേക്കുള്ള യാത്രയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ എന്ന കുറിപ്പോടെ മോദി ട്വിറ്ററില്‍ പങ്കുവെച്ചു. പക്യോങ്ങിലെ പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മോദി സിക്കിമിലേക്ക് പോയത്.

modi-click

prp

Related posts

Leave a Reply

*