ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിനെന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം നേടിയ പശ്ചാത്തലത്തിൽ ബിജെപിയുടെ വിജയാഘോഷത്തിൽ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിൽ അർപ്പിച്ച വിശ്വാസം പാഴായിപ്പോകില്ലെന്ന് അഞ്ച് സംസ്ഥാനങ്ങൾക്കും ഉറപ്പു നൽകുന്നു എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.


