ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാരില്‍ സമൂഹമാദ്ധ്യമങ്ങളിലെ താരം പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ഉള്ളതും മോദിക്ക് തന്നെയാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഫെയ്സ്ബുക്ക് പേജുകളില്‍ നടത്തിയ ഫെയ്സബുക്ക് സര്‍വേയിലാണ് ഈ റാങ്കുകള്‍ നിര്‍ണയിക്കപ്പെട്ടത്.
മോദിക്ക് പിന്നിലെ രണ്ടാമന്‍, റെയില്‍വേ മന്ത്രി പീയൂഷ് ഗോയലാണ്. ഫെയ്സ്ബുക്ക് നടത്തിയ സര്‍വേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ശേഷം ‘സര്‍ക്കാര്‍, രാഷ്ട്രീയം’ വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം ലൈക്കുകളുള്ളത് പിയൂഷ് ഗോയലിന്‍റെ ഫെയ്സ്ബുക്ക് പേജിനാണ്. നാല് കോടിയിലധികം ലൈക്കുകളോടെ മോദിയുടെ ഫെയ്സ്ബുക്ക് പേജ് മുന്നില്‍ നില്‍ക്കുമ്പോള്‍ 45 ലക്ഷത്തോളം ലൈക്കുകളുമായാണ് പിയൂഷ് ഗോയലുനുള്ളത്.
ഫെയ്സ്ബുക്ക് പേജുകളില്‍ കേന്ദ്ര മന്ത്രാലയങ്ങള്‍, വിദേശ കാര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പേജുകള്‍ക്കാണ് ലൈക്കുകള്‍ ഏറെ. വാര്‍ത്താവിനിമയ മന്ത്രാലയം ആണ് പിന്നിലുള്ളത്. റെയില്‍വേയാണ് മൂന്നാമത്.
