ഇന്‍ഡോര്‍: മകളെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ പൊലീസിന്‍റെ മുന്നില്‍ വച്ച് മര്‍ദ്ദിക്കുന്ന അമ്മയുടെ വീഡിയോ ദേശീയ മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടു.
മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലായിരുന്നു സംഭവം. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പെണ്‍കുട്ടിയുടെ അമ്മ ദേഷ്യം തീരുന്നതുവരെ മര്‍ദ്ദിക്കുകയായിരുന്നു. പൊലീസിന്‍റെ സമ്മതത്തോടെയാണ് പ്രതിയെ പെണ്‍കുട്ടിയുടെ അമ്മ മര്‍ദിച്ചതെന്നാണ് ദൃശ്യങ്ങളില്‍നിന്നും മനസിലാകുന്നത്.
പെണ്‍കുട്ടിയുടെ അമ്മ പ്രതിയുടെ കവിളില്‍ നിരന്തരം അടിക്കുമ്പോഴും രണ്ട് പൊലീസുകാര്‍ ഒന്നും പ്രതികരിക്കാതെ നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ കാണാം.

