മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി സ്റ്റേ ചെയ്യില്ല: സുപ്രിംകോടതി

ന്യൂഡല്‍ഹി: ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്ന നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. പക്ഷേ നടപടി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും  ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. മൊബൈലും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി എസ് എം എസ് വഴി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

നേരത്തെ ആധാറും മൊബൈല്‍ ഫോണ്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതു നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 2018 ഫെബ്രുവരി ആറുവരെ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്.

പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനും ആധാര്‍ നിര്‍ബന്ധമാണ്. നിലവില്‍ അക്കൗണ്ടുള്ളവര്‍ മാര്‍ച്ച് 31നകം ആധാര്‍ ബന്ധിപ്പിക്കണം.

 

 

 

prp

Related posts

Leave a Reply

*