മിഷേൽ ഗോശ്രീ പാലത്തിനു സമീപത്തേക്കു നടക്കുന്നത്തിന്‍റെ ഒരു ദൃശ്യം കൂടി ലഭിച്ചു

സിഎ വിദ്യാർഥിനി മിഷേൽ മരിച്ച സംഭവത്തില്‍ മറ്റൊരു സിസിടിവി വും പൊലീസിനു ലഭിച്ചു. മിഷേൽ ഗോശ്രീ പാലത്തിനു സമീപത്തേക്കു അതിവേഗത്തിൽ നടന്നു നീങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് ലഭിച്ചത്. തലയിൽ ഷോൾ ധരിച്ചതിനാൽ ഈ ദൃശ്യത്തിൽ മുഖം വ്യക്തമല്ലെങ്കിലും മിഷേല്‍ കാണാതാകുമ്പോഴുള്ള വസ്ത്രങ്ങളാണു ധരിച്ചിരിക്കുന്നത്. ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്ലാറ്റ് സമുച്ചയത്തിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുതിയതായി പുറത്ത് വന്നിരിക്കുന്നത്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡിവൈഎസ്പി കെ.എ. ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം പിറവത്തെ വീട്ടിലെത്തി മിഷേലിന്‍റെ മാതാവ് സൈലമ്മയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.

 

prp

Related posts

Leave a Reply

*