മിഷേലിന്‍റെ മരണം: ക്രൈംബ്രാഞ്ച് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും

കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയെ കാണാതായ ദിവസത്തെ കൂടുതൽ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. ഈമാസം അഞ്ചിനു വൈകിട്ട് കലൂർ പള്ളിയിൽ പ്രാർഥിക്കുന്ന മിഷേലിന്‍റെ ദൃശ്യം സിസിടിവിയില്‍ വ്യക്തമാണ്. ഇതിനു ശേഷം രാത്രി ഏഴുമണിയോടെ ഹൈക്കോടതി ജംക്‌ഷനിൽ നിന്നു ഗോശ്രീ പാലത്തിന്‍റെ ഭാഗത്തേക്കു നടന്നുപോകുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. ഇതിനിടയിലുള്ള മൂന്നു കിലോമീറ്ററിൽ എന്തു സംഭവിച്ചെന്നും ആരെങ്കിലും പിന്തുടർന്നോയെന്നുമാണു ക്രൈം ബ്രാഞ്ച് ഇപ്പോള്‍ അന്വേഷിച്ചുവരുന്നത്. അറസ്റ്റിലായ ക്രോണിൻ 24 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ തുടരും.

prp

Related posts

Leave a Reply

*