കാര്‍ത്തിക്​ സുബ്ബരാജിന്‍റെ സൈലന്‍റ് ചിത്രം ‘മെര്‍ക്കുറി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു

വേറിട്ട സംവിധാന ശൈലിയിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക്​ സുബ്ബരാജി​ന്‍റെ പുതിയ ചിത്രം മെര്‍ക്കുറിയുടെ ട്രൈലര്‍ പുറത്ത്​. യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ട്രൈലര്‍ ഫേസ്​ബുക്കിലൂടെ പങ്കുവെച്ചു. സൈലന്‍റ്​ ചിത്രമായ മെര്‍ക്കുറിയില്‍ നായകനാകുന്നത്​ പ്രഭുദേവയാണ്​.

എസ്​ തിരുനവുക്കരസ്​ ആണ്​ ഛായാഗ്രഹണം. സന്തോഷ്​ നാരായണന്‍ സംഗീതവും വിവേക്​ ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. കാര്‍ത്തികേയന്‍ സന്താനം, ജയന്തിലാല്‍ ഗാഡ എന്നിവര്‍ ചേര്‍ന്നാണ്​ ചിത്രം നിര്‍മിച്ചിരിക്കുന്നത്​.

സംവിധായകന്‍ കാര്‍ത്തിക്കിനും പ്രഭുദേവക്കും എഡിറ്റര്‍ വിവേക്​ ഹര്‍ഷനും ആശംസകള്‍ നേര്‍ന്ന ദുല്‍ഖര്‍, ഭാഷയില്ലാത്തതിനാല്‍ ഏതു നാട്ടുകാര്‍ക്കും മെര്‍ക്കുറി ആസ്വദിക്കാനാവുമെന്നും ഫേസ്​ബുക്കില്‍ കുറിച്ചു. പുഷ്​പക്​ എന്ന നിശബ്​ദ ചിത്രത്തി​​ന്‍റെ ആരാധകനായ താന്‍ വര്‍ഷങ്ങള്‍ക്ക്​ ശേഷം അത്ത​രമൊരു ചിത്രം വരുന്നതിന്‍റെ  ആവേശത്തിലാണെന്നും പറഞ്ഞു.

Related posts

Leave a Reply

*