വേറിട്ട സംവിധാന ശൈലിയിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം മെര്‍ക്കുറിയുടെ ട്രൈലര്‍ പുറത്ത്. യുവതാരം ദുല്‍ഖര്‍ സല്മാന് ട്രൈലര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സൈലന്റ് ചിത്രമായ മെര്‍ക്കുറിയില്‍ നായകനാകുന്നത് പ്രഭുദേവയാണ്. എസ് തിരുനവുക്കരസ് ആണ് ഛായാഗ്രഹണം. സന്തോഷ് നാരായണന് സംഗീതവും വിവേക് ഹര്ഷന് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. കാര്ത്തികേയന് സന്താനം, ജയന്തിലാല്‍ ഗാഡ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംവിധായകന് കാര്‍ത്തിക്കിനും പ്രഭുദേവക്കും എഡിറ്റര്‍ വിവേക് ഹര്ഷനും ആശംസകള്‍ നേര്‍ന്ന ദുല്‍ഖര്‍, ഭാഷയില്ലാത്തതിനാല്‍ ഏതു നാട്ടുകാര്‍ക്കും മെര്‍ക്കുറി ആസ്വദിക്കാനാവുമെന്നും […]