മഴ വരുന്നുണ്ടേ…; തട്ടുംപുറത്ത് അച്യുതനിലെ രണ്ടാമത്തെ വീഡിയോഗാനം പുറത്തുവിട്ടു

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്‍’. ചിത്രത്തിലെ രണ്ടാമത്തെ വീഡിയോഗാനം പുറത്തുവിട്ടു. “മഴ വരുന്നുണ്ടേ” എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്തുവിട്ടത്.

എം സിന്ധുരാജ് തിരക്കഥയൊരുക്കുന്ന ചിത്രം പ്രണയ-ഹാസ്യ-കുടുംബ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ ആണ് നിര്‍മാണം.  അനില്‍ പനച്ചൂരാന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ദീപാങ്കുരന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് അനില്‍ പനച്ചൂരാന്‍ തന്നെയാണ്.

കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് കൂട്ടുകെട്ടിലുള്ള മൂന്നാമത്തെ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്‍’. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങളിലാണ് ഇതിനു മുന്‍പ് ഇരുവരും ഒന്നിച്ചത്. നര്‍ത്തകി കൂടിയായ ശ്രവണയാണ് ചിത്രത്തില്‍ ചാക്കോച്ചന്‍റെ നായികയാവുന്നത്. സംവിധായകന്‍ ബാബു നാരായണന്‍റെ മകളാണ് ശ്രവണ. വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, കൊച്ചു പ്രേമന്‍, രാജേഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

 

Related posts

Leave a Reply

*