റാണി പദ്മിനിക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ‘മായാനദി’ ക്രിസ്തുമസിന് പ്രേക്ഷകരുടെ മുന്നിലെക്കെത്തും. ആഷിഖ് അബുവും ടൊവീനോ തോമസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത് . പുതിയ കാലത്തിന്‍റെ പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം.
ടൊവിനോ നായകനാവുന്ന മായാനദിയില്‍ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യെന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായെത്തിയ പുതുമുഖം ഐശ്വര്യ ലക്ഷ്മിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മാത്തന്‍, അപ്പു എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ടൊവിനോയും ഐശ്വര്യയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അമല്‍ നീരദിന്‍റെ കഥയ്ക്ക് ശ്യാം പുഷ്കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.ചിത്രത്തിന്‍റെ സംഗീതം റെക്സ് വിജയന്‍ ആണ്. ജയേഷ് മോഹന്‍ ആണ് ക്യാമറ.
