വാളൻ പുളിയിലകൊണ്ട് ടേസ്റ്റി മത്തി ഫ്രൈ

മത്സ്യങ്ങളിൽ ഏറെ ആരോഗ്യ പ്രധമായ ഒന്നാണ് മത്തി. മത്തി പല തരത്തിൽ വച്ചിട്ടും ഇഷ്ടപ്പെടാതിരിക്കുന്ന കുട്ടികൾ നിങ്ങളുട വീട്ടിലുണ്ടോ? എന്നാൽ ഇനി വൈകിക്കേണ്ട മത്തി ഇനി അവർ ആവോളം കഴിക്കും അതു തീർച്ച. വാളൻ പുളിയില ചേർത്തൊരു മത്തി ഫ്രൈ ഉണ്ടാക്കി നോക്കൂ .. പ്രകൃതിദത്തമായ ചേരുവകൾ ചേർത്തുള്ള പുളിയില മത്തി ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം…

ആവശ്യമുള്ള സാധനങ്ങള്‍

മത്തി- അരക്കിലോ
വാളന്‍പുളിയില- രണ്ട് കപ്പ്
കാന്താരി മുളക്- എരിവിന്
മഞ്ഞള്‍പ്പൊടി- രണ്ട് ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

വാളന്‍പുളിയിലയും കാന്താരിമുളകും മഞ്ഞള്‍പ്പൊടിയും ഉപ്പും നന്നായി അരച്ച് പേസ്റ്റ് രൂപത്തില്‍ ആക്കി മത്തിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ വെയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം മത്തി ഓരോന്നോരോന്നായി എണ്ണയിലിട്ട് പൊരിച്ചെടുക്കാം. രുചിയൂറും വാളൻ പുളിയില മത്തി ഫ്രൈ തയ്യാർ .

prp

Related posts

Leave a Reply

*