മഞ്ജു വാര്യര്‍ ഡബ്ല്യുസിസിയില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്ന് സ്ഥിരീകരണം

കൊച്ചി: ലേഡീസ്റ്റാര്‍ മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിയില്‍ നിന്ന് രാജിവെച്ചെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മറ്റ് അംഗങ്ങളുമായിട്ടുള്ള പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നുവരെ ഗോസിപ്പുണ്ടായിരുന്നു.

എന്നാല്‍, മഞ്ജുവുമായി ഡബ്ല്യുസിസിക്ക് ഒരു പ്രശ്‌നവുമില്ലെന്നാണ് വിവരം.മഞ്ജു രാജിയും വെച്ചിട്ടില്ല. യുഎസ്, കാനഡ യാത്രകള്‍ക്കുശേഷം മഞ്ജു നാട്ടില്‍ തിരിച്ചെത്തി. ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെച്ചൊല്ലിയുള്ള വിവാദങ്ങളെക്കുറിച്ചു മഞ്ജു തല്‍ക്കാലം പ്രതികരിക്കില്ലെന്നാണ് വിവരം.

ചെറിയ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതൊക്ക ചര്‍ച്ചകളിലൂടെ മാറ്റിയെടുത്തിട്ടുണ്ട്. ഡബ്ല്യുസിസിയിലെ മറ്റ് അംഗങ്ങളുമായി മഞ്ജു ഭിന്നതയിലാണെന്നും തുടര്‍ന്ന് സംഘടനയില്‍നിന്നു രാജിവച്ച ശേഷമാണു യുഎസിലേക്കു പോയതെന്നുമാണ് വാര്‍ത്തകളില്‍ വന്നത്. യുഎസിലും കാനഡയിലും പുരസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത മഞ്ജു പിന്നീട് സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടുമൊത്തു കാനഡയില്‍ ഒഴിവുകാലം ചെലവഴിച്ചശേഷമാണു മടങ്ങിയത്.

prp

Related posts

Leave a Reply

*