പുതിയ കളര്‍ സ്കീമുകളുമായി മഹീന്ദ്ര   ഗസ്റ്റോ RS

ഗസ്റ്റോയുടെ ഏറ്റവും പുതിയ ആര്‍ എസ് പതിപ്പുമായി മഹീന്ദ്ര   വിപണിയിലെത്തി. എക്സ്റ്റീരിയറില്‍ ഒരുപാട് അപ്ഡേറ്റുകളുമായാണ് പുതിയ ഗസ്റ്റോ RS എത്തിയിട്ടുള്ളത്. 48,180 രൂപയാണ് ഇതിന്‍റെ  എക്സ്ഷോറൂം വില.

ആര്‍എസ് ബാഡ്ജിംഗും ബോഡി ഗ്രാഫിക്സും നേടിയ റെഡ്-വൈറ്റ്, ബ്ലൂ-വൈറ്റ്  എന്നീ  കളര്‍ സ്കീമുകളാണ് പുതിയ മോഡലില്‍ ലഭ്യമാവുക. സിംഗിള്‍ കളര്‍ ഓപ്ഷനിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഗസ്റ്റോയില്‍ നിന്നും വ്യത്യസ്തമായ മുഖമാണ് ഗസ്റ്റോ RS നുള്ളത്.

അതേസമയം, പുതിയ മോഡലിന്‍റെ  മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല. 8 ബിഎച്ച്‌പി കരുത്തും 9 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന 109.6 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനുമാണ്  ഇതിന്‍റെ പ്രധാന സവിശേഷതകള്‍. ഫ്രണ്ട്, റിയര്‍ എന്‍ഡുകളില്‍ 130എം എം ഡ്രം ബ്രേക്കുകളും വാഹനത്തിലുണ്ട്.

 

prp

Leave a Reply

*