മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്‍റെ കസേര വിദ്യാര്‍ഥികള്‍ കത്തിച്ചു

കൊച്ചി: കാമ്പസില്‍ ആണ്‍പെണ്‍ സൗഹൃദങ്ങളെ വിലക്കിയെന്ന് ആരോപിച്ച്‌ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ട് ദിവസമായി അവധിയിലായിരുന്ന പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍.എല്‍. ബീന വ്യാഴാഴ്ചയും ഓഫീസിലെത്തിയിരുന്നില്ല.  പ്രതിഷേധക്കാര്‍ പ്രിന്‍സിപ്പലിന്‍റെ ഓഫീസ് മുറിക്കുള്ളില്‍ ചെന്ന് ഇവിടെ നിന്ന് കസേര എടുത്തുകൊണ്ടുവന്ന് കോളേജിന്‍റെ മുറ്റത്തിട്ട് കത്തിക്കുകയുമായിരുന്നു. സദാചാരപരമായ പരാമര്‍ശം പ്രിന്‍സിപ്പല്‍ നടത്തിയതിന്‍റെ പേരില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ്‌  പ്രിന്‍സിപ്പലിന്‍റെ കസേര വിദ്യാര്‍ഥികള്‍ കത്തിച്ചത്.

prp

Related posts

Leave a Reply

*