ലോ അക്കാദമി: സര്‍ക്കാരിന് സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ഇന്ന് നല്‍കും

 ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍ക്കെതിരായി നടപടി ശുപാര്‍ശ ചെയ്യുന്ന കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് നല്‍കും.  അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായരെ പരീക്ഷ ചുമതലയില്‍ നിന്ന് വിലക്കാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. എന്നാല്‍ സിന്‍‍ഡിക്കേറ്റ് റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് മാനേജ്മെന്റ്. ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ തീരുമാനം ഇനി വളരെ പ്രധാനമാണ്.  20 ദിവസം പിന്നിടുന്ന വിദ്യാര്‍ത്ഥി സമരം കൂടുതല്‍ ശക്തമാക്കാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.

prp

Related posts

Leave a Reply

*