മുഖ്യമന്ത്രി പിണറായി വിജയന് പാമ്പാടി നെഹ്റു കോളേജില്‍ വച്ച് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ തുറന്ന കത്ത്.മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് തവണ കത്തയച്ചിട്ടും മറുപടി നല്‍കിയില്ലെന്ന് മഹിജ കത്തില്‍ പറയുന്നു. മരണം നടന്ന് 23 ദിവസമായിട്ടും മുഖ്യമന്ത്രി ഒന്നും അന്വേഷിച്ചില്ലെന്നും മഹിജ പറയുന്നു. ഇതില്‍ വളരെയധികം ദുഖമുണ്ടെന്നും മഹിജ അറിയിച്ചു.


