ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇരുപത്തി ഏഴാം ദിവസത്തിലേക്ക് കടന്നു. ലോ അക്കാദമി ഭൂമി പ്രശനത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നുവെന്ന റവന്യു സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യു സെക്രട്ടറി പി.എച്ച് കുര്യന് ഇന്ന് അക്കാദമി സന്ദര്‍ശിക്കും. അതിന് ശേഷമാണ് ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള വിഷയത്തില്‍ വകുപ്പ് തീരുമാനമെടുക്കുക.
അതേസമയം അക്കാദമിയുടെ അഫിലിയേഷന് റദ്ദാക്കുന്നതടക്കമുള്ള വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേരും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം.


