തൊടുപുഴ: ഇടുക്കി കളക്‌ട്രേറ്റിന് മുന്നില്‍ സ്ത്രീ ജീവനൊടുക്കാന്‍ ശ്രമിച്ചു. കളക്‌ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാലി എന്ന സ്ത്രീയാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്.
അയല്‍വാസിയും സാലിയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ സാലിക്കു സമന്‍സ് ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതില്‍ മനംനൊന്താകാം സാലി കളക്ടറേറ്റിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് കരുതുന്നു.
സാലിയെ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

