ഷെയ്ന്‍ നായകനാകുന്ന ‘കുമ്പളങ്ങി നൈറ്റ്‌സിന്‍റെ ടീസര്‍ പുറത്തുവിട്ടു

ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ മധു.സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്ബളങ്ങി നൈറ്റ്‌സ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വില്ലന്‍ ആയാണ് ഫഹദ് ഫാസില്‍ അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു മോഡേണ്‍ ഫാമിലി ഡ്രാമ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന.

നടി നസ്രിയ നസീമും സംവിധായകന്‍ ദിലീഷ് പോത്തനും രചയിതാവും ദേശീയ അവാര്‍ഡ് ജേതാവുമായ ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍ ശ്യാം പുഷ്‌ക്കരന്‍ ടീം ആരംഭിച്ച വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്ന ബാനറിന്‍റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ഈ ചിത്രം.

മഹേഷിന്റെ പ്രതികാരം, മായാനദി, ഇടുക്കി ഗോള്‍ഡ് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച ശ്യാം പുഷ്‌കരന്‍ തന്നെയാണ് ഈ ചിത്രത്തിനു വേണ്ടിയും തിരക്കഥയൊരുക്കുന്നത്. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ ടീം ഒരു സിനിമക്കായി ഒത്തുചേരുന്നു എന്ന പ്രത്യേകതയും കുമ്പളങ്ങി നൈറ്റ്‌സിനുണ്ട്.

Related posts

Leave a Reply

*