കെഎസ്ആര്‍ടിസിയില്‍ 773 ജീവനക്കാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധിരൂക്ഷം. 773 സ്ഥിരം ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. ദീര്‍ഘകാലമായി ജോലിക്കെത്താത്തവര്‍ക്കെതിരെയാണ് നടപടി.

304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്. അവധി കഴിഞ്ഞും ചിലര്‍ ജോലിയില്‍ പ്രവേശിക്കാതെ വിട്ടുനിന്നിരുന്നു. നിരന്തരം ജോലിക്ക് ഹാജരാകാത്തവര്‍ക്ക് കെഎസ്ആര്‍ടിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

മെയ് 31നകം ജോലിയില്‍ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കുകയോ ചെയ്യണമെന്ന് കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കൂട്ടപിരിച്ചുവിടലിലേക്ക് മാറിയത്.  അതേസമയം,​ മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ വിഭാഗത്തിലും ദീര്‍ഘകാലമായി ജോലിക്കു വരാത്തവരെ പിരിച്ചു വിടാനുള്ള നടപടികള്‍ എം.ഡി ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ ഒരു ബസിന് എട്ട് ജീവനക്കാര്‍ വീതമാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ദേശീയ ശരാശരി കണക്കിലെടുക്കുകയാണെങ്കില്‍ ഇത് കൂടുതലാണ്. ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ എണ്ണം കൂടി കണക്കിലെടുത്താണ് ഈ അനുപാതം കണക്കാക്കുന്നത്.

prp

Related posts

Leave a Reply

*