കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
പോലീസും അഗ്നിശമനാസേനയും രക്ഷാപ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അമിത വേഗതയിലായിരുന്ന കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. അതേസമയം മരിച്ചവരുടെ പേരും മറ്റു വിവരങ്ങളും ലഭ്യമായിട്ടില്ല.
