സാധനങ്ങള്‍ക്ക് വന്‍ വില ഈടാക്കിയ കടയുടമയെ അറസ്റ്റ് ചെയ്തു

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്നും കേരളം കരകയറി തുടങ്ങുമ്പോള്‍ വ്യാജ ഭക്ഷ്യക്ഷാമം സൃഷ്ടിച്ച്‌ അവശ്യസാധനങ്ങള്‍ക്ക് വില കുത്തനെ കൂട്ടി ഒരു വിഭാഗം വ്യാപാരികള്‍. വന്‍ വില ഈടാക്കുന്നും സാധനങ്ങള്‍ പൂഴ്ത്തുന്നുവെന്നും പരാതിയുയര്‍ന്നതിനെത്തുടര്‍ന്ന് ബ്രോഡ് വേ മാര്‍ക്കറ്റിലെ പച്ചക്കറിക്കടയടക്കം പോലീസും ഉദ്യോഗസഥരും ചേര്‍ന്ന് അടച്ചു.

പ്രളയം മുതലെടുത്ത് സാധനങ്ങള്‍ക്ക് വിലകൂട്ടി വില്‍ക്കുന്നതിനെതിരെ സംസ്ഥാനത്ത് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. അരിക്കും പഞ്ചസാരയ്ക്കും 10 രൂപ കൂട്ടിവിറ്റുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കൊച്ചി കാക്കനാടുള്ള വീകേ മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സിവില്‍ സപ്ലെസ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയില്‍ പൂഴ്ത്തിവച്ച 9 ചാക്ക് അരി പിടിച്ചെടുത്തു. കടയുമടയ്‌ക്കെതിരെ പിഴ ഈടാക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.

അതേസമയം ഇടപ്പള്ളിയില്‍ പച്ചക്കറി വിലകൂട്ടി വിറ്റകട നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പോലീസ് ഇടപെട്ടുപൂട്ടിച്ചു. ബ്രോഡ് വേയില്‍ ഇരട്ടി വിലയ്ക്ക് പച്ചക്കറിക്കട നടത്തിയതിനെതിരെയും നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. തുടര്‍ന്ന് ഈ പച്ചക്കറിക്കടയുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു, കട അടച്ചു.

prp

Related posts

Leave a Reply

*