മകളുടെ വിവാഹത്തിനായി കരുതി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊച്ചി മേയര്‍

കൊച്ചി : മകളുടെ വിവാഹത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ആഗസ്റ്റ് 22നാണ് മേയറുടെ മകളുടെ വിവാഹം.

പ്രളയദുരിതത്തിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി, ഉറ്റ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറു ചടങ്ങായി വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. ഇതിനായി കരുതിവെച്ച തുക ഉടന്‍ കൈമാറുമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

കേരളത്തിലെ പ്രളയത്തിനായി നിരവധി പേരാണ് കൈത്താങ്ങുമായി രംഗത്ത് വന്നിട്ടുള്ളത്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെ പ്രമുഖരും സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ സംസ്ഥാനങ്ങള്‍ പലതും കോടി രൂപകളാണ് കേരളത്തിനായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ബംഗാള്‍ സര്‍ക്കാര്‍ പത്ത് കോടി രൂപ സഹായം പ്രഖ്യാപിച്ചു.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമെ കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മമത അറിയിച്ചു.

 

prp

Related posts

Leave a Reply

*